Labels

Tuesday, July 12, 2016

മഴ നിനവുകൾ

പതുക്കെ പുതപ്പ് എടുത് ഒന്നുകൂടിമൂടി . മുഖം മാത്രം വെളിയിൽ കാണെ  കിടക്കുകയായിരുന്നു ഞാൻ. തണുപ്പ് സൂചി കുത്തികയറുന്നത് പോലെ ശരീരത്തിൽ കുത്തി കയറുന്നുണ്ടായിരുന്നു എന്റെ പുതപ്പിന് ആ സൂചി യുടെ  മുന ഓടിക്കാൻ ഉള്ള ശക്തി പോരാ ഞാൻ പതിയെ ചെവിയോർത്തു  പുറത്തു മഴ പെയ്യുന്നുണ്ട് ഓരോ തുള്ളി  ഷീറ്റിൻറെ പുറത്തു  വീഴുമ്പോഴും ഉണ്ടാകുന്ന സംഗീതം ആസ്വദിച്ചു ഒരു ഉറക്കത്തിന്റെ ആലസ്യത്തിലേക്ക് വീഴാൻ വീഴാൻ തുടങ്ങുമ്പോൾ അമ്മയുടെ വിളി  "കിച്ചു് ...........നേരം കുറേ  ആയി പോയി പാലുവാങ്ങികൊണ്ട് വാ .."

ഈ  അമ്മ ഒന്ന്  ഉറങ്ങാനും സമ്മതിക്കില്ല ആസ്വാധനത്തിൽ വിരാമം  വന്നതിൽ രോഷം.കൊണ്ടു ഞാൻ എഴുന്നെന്നു ഒന്ന് മൂരി നിവർന്നു ഒരു ദീർക്ക നിശ്വാസത്തോട്കൂടി എഴുന്നേറ്റു പതിയെ കതക് തുറന്ന് ഒന്നു പുറത്തേക്ക് നോക്കി  എന്ത് മഴയാ ഇതു മുറ്റത്തു മഴ വെള്ളം ഒഴുകുന്നത് കണ്ടു ഞാൻ മനസിൽ പറഞ്ഞു.
 അപ്പോഴാണ് ഗീത ടീച്ചർ ക്ലാസ്സിൽ പിടിപ്പിച്ചത് ഓര്മ വന്നത് 
"വെള്ളം സൂര്യന്റെ ചൂടേറ്റു നീരാവിയായി അന്തരീക്ഷത്തിൽ എത്തി  മഴയായി താഴോട്ടു പതിക്കുന്നു " ഹും ......എന്ന്നാല്ഉം എന്റെ സൂര്യ  നീ  ഒരു കടൽ മുഴുവൻ വറ്റിച്ചൂ ഇങ്ങനെ മഴ പെയ്യിക്കാന് . എത്ര ദിവസായി തുടങ്ങിയ മഴയാ ശരീരം തണുത്ത വിറച്ചിട്ട്  വയ്യ  പുതപ്പിനടിയിൽ ചുരുണ്ട കൂടി കിടന്നപ്പോൾ കിട്ടിയ ചൂടും പോയി തറ വരെ തണുത്ത ഐസ് കട്ട പോലെ ആയി .


മുറ്റത്തു ഒരു ആനയുടെ തലയെടുപ്പോടുകൂടി കൂടി നിന്ന ചെമ്പരത്തിപൂവെല്ലാംവാടി  തളർന്നു പോയി പാവങ്ങൾ മുറ്റത്ത്‌ ഒരു കോണിൽ നിന്ന വരിക്ക പ്ലാവ് ഇലയെല്ലാം കൊഴിഞ്ഞു ആകെ നനഞ്ഞു നാണം കുണുങ്ങി നിൽക്കുന്ന ഒരു പെണ്കുട്ടിയെപോലെ . അതിനോട് ചേർന്നു നിൽക്കുന്ന ചേമ്പിലയാകട്ടെ വിയർത്തുകുളിച്ച ഒരു കർഷകനെ പോലെ വീഴുന്ന വെള്ള തുള്ളികൾ നൃത്തംചെയ്തു  താഴെ വീഴുന്നുണ്ട്  മഴ വെള്ളത്തിന്റെ ശക്തി കൂടുമ്പോൾ അതിനനുസരിച്ച നൃത്തം ചെയ്യുന്ന ഇലകളും.കാണാൻ എന്തു  രസം ആണ് . പണ്ട് ഞാൻ വിചാരിച്ചിരുന്നത്  ഭൂമി ഒരു പരുവയറൻ രാക്ഷസന്റെ കുടവയർ ആണെന്നും അതിൽ രാക്ഷസൻ അറിയാതെ ജീവിക്കുന്ന ജീവികൾ ആണ് നമ്മൾ എന്നുഉം ആ  പെരുവയറൻ  രാക്ഷസൻ വെള്ളം കുടിക്കുന്നത് ആണ് മഴ എന്നും വെള്ളം കുടിച്ച കഴിയുമ്പോൾ ഉണ്ടാകുന്ന ഏമ്പക്കം ആണ് ഇടി  എന്നും .



പെട്ടെന്നു എന്തോ പുറകിൽ വന്നുതട്ടിയപോലെ ഞെട്ടി  തിരിഞ്ഞ നോക്കുമ്പോൾ അമ്മ ശകാരിക്കുന്നഉ "എഴുന്നേറ്റിട്ടു വായില്നോക്കിനിക്കാതെ പോയി പാല് വാങ്ങിയിട്ടവാടാ " പെട്ടെന്ന്  ഒരു ഷർട്ട് എടുത്ത ഇട്ടു എല്ലാ ബട്ടൻസും ഇടാൻ നിന്നില്ല അപ്പൊഴെക്ക്മ അമ്മ പാത്രവുമായി വന്നു കൂടെ കുടയും രണ്ടു ദിവസായി കുടക്ക് നല്ല ജോലിയാ  അതു അൽപ്പം വിശ്രമിക്കുന്നത് രാത്രിയിൽ  മാത്രമാ ഞാൻ കുടനിവർത്തി അതിലെ സുഷിരങ്ങളിലൂടെ  ആകാശത്തെ നോക്കി.ഒരു ദൂരദര്ശിനി നോക്കുന്ന പോലെ . കുട  അല്പം വികലാംഗൻ ആണെങ്കിലും കുട എന്ന എല്ലാരും വിളിക്കുന്നു ഞാനും പിന്നേ പതിയെ പടവുകൾ ഇറങ്ങി എൻ്റെ  നീല സ്ലിപ്പർ ചെരുപ്പ് കരിമംൻ കയറാണ് തുടങ്ങി  ഇപ്പൊ കണ്ടാൽ അഫ്രിക്കകാരനെപ്പോലെ ഉണ്ട്  . പെട്ടെന്ന് വെള്ളത്തിലേക്ക് കാലുകൾ തട്ടിയതുമൊരു നിശ്വാസം ഞാൻ അറിയാതെ വന്നു.


മെല്ലെ പടികൾ ഇറങ്ങി പാടവരമ്പിലൂടെ നടന്നു പാത്രവും ഞാനും കുടയും ഞാൻ നടക്കുന്നതിന്റെ താളത്തിൽ  എന്റെ ചെരുപ്പനിന്നും തെറിക്കുന്ന ചെളിവെള്ളം എന്റെ ട്രൗസറിൽ ചിത്രം വരക്കുന്നുണ്ടായിരുന്നു പാടവരമ്പിൽ നിന്നും പാടത്തേക്ക് ഇപ്പോൾ നോക്കിയാൽ വഴിയൊരു ജലാശയം ആണെന്നെ തോന്നി   ആ വെള്ളത്തിൽ ആകാശം മുഖം നോക്കുന്നുണ്ടായിരുന്നു സായിപ്പിനെ പോലെ ഇരുന്ന ആകാശം  ഇപ്പൊ ആകെ കറുത്ത ഇരുണ്ട്  പോയി എന്ന്  ആകാശാവും ചിന്ദിച്ചിട്ടുണ്ടാവണം മഴ ചാറ്റലിൽ നിന്നുള്ള  വെള്ളത്തുള്ളികൾ പാടത്തെ വെള്ളത്തിൽ വൃത്തം വരക്കുകയും മായിക്കുകയും ചെയ്യുന്നുണ്ട് ഇടക്ക് ഒന്ന് ശക്തികൂടിയ മഴ എന്നെയും കുടയെയും ആലിഗനം ചെയ്‌തു കടന്നു പോയി 





കുടയുടെ മുകളിലെ മഴയുടെ ഗാനമേള ആസ്വാദിച്ചു പോകവേ പാടവരമ്പിനരികിലായി തലമാത്രം വെളിയിലേക്ക് നീട്ടി ദൈവത്തോട് പ്രാർത്ഥിക്കും  പോലെ ഒരു വ്യതസ്തവർണത്തിലുള്ള ഒരു തവള കഥകളിൽ വായിച്ചിട്ടുള്ള പോലത്തെ മാന്ത്രിക തവള  വല്ലതും അന്നോ ഇതിനെ തൊട്ടാൽരാജകുമാരി ആയി മാറുമോ.....? കാലുകൾ കൊണ്ട് ഒന്ന് തൊടാൻ  ശ്രമിച്ചു രാജകുമാരി  തവള ജീവനം കൊണ്ട് ഓടിപോയി. ആ തവള എന്നെ ഒരു രാക്ഷസനായിട്ടആവാം  തോന്നിയത് . നട്ടിരുന്നു ഞാറുകൾ എല്ലാ മുങ്ങി ഇനിയും മഴ ഇങ്ങനെ തുടർന്നാൽ തോടുകളും അരുവികളും എല്ലാം ഒരുമിക്കും പല തടിച്ച വരമ്പുകളും നന്നേ മെലിഞ്ഞിട്ടുണ്ട് പലതും പൊട്ടിയിട്ടുമുണ്ട് 


തോടിന് മുകളിലൂടെ ഉള്ള പാലവും കടന്ന് ഒരുവിധം കണാരേട്ടന്റെ വീട്ടിൽ എത്തി ഒരു നല്ല ഓടിട്ട വീടാണ് അത്. നടുമുറ്റവും, ചാണകം മെഴുകിയമുറ്റവും മുറ്റം മുഴുവൻ വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നു. 
കറ്റമെതിക്കാൻ വെച്ചിരിക്കുന്ന കല്ലുകൾ വെള്ളത്തിൽ പൊന്തിനിന്നു  " മഴ എങ്ങനുണ്ട്  മഴ ആയോണ്ട് എനിക് ഇപ്പൊ തല്ലുകിട്ടാൽ കുറവാ എന്ന മട്ടിൽ എത്തിനോക്കുന്നുണ്ട് .

"എന്താ കിച്ചു ഇന്ന് താമസിച്ച ആണല്ലോ" പെട്ടെന്ന് ഒരു ചോദ്യം കേട്ടു ഞാൻ തിരിഞ്ഞുനോക്കി . പൊന്നമ്മ അമ്മയാ കണാരേട്ടന്റെ ഭാര്യ അവരാ പാല് അളന്നു തരുന്നതും കാശു വാങ്ങുന്നത് എല്ലാം  ."സ്കൂൾ  ഇല്ലല്ലോ അതാ താമസിച്ചത്"  മറുപടികേൾക്കാതെ  അവർ പത്രവും  വാങ്ങി പോയി .അവർ ഒരു തടിച്ച അസ്ത്രീ ആണ് ഗാന്ധിജിയുടെ പോലത്തെ കണ്ണടകൾ ഉണ്ട് അതിനു സ്വർണം പൂശിയ കാലുകൾ ഉണ്ട് . അവർ തിരിഞ്ഞ നടന്നപ്പോൾ മുടന്തുന്നുണ്ടാർന്നു അവർ എപ്പോഴും മുട്ടുവേദനായ അമ്മ പറയുന്ന അകേൾക്കാം. പശുവിനെയോ കിടാവിനെയോ പുറത്തു ഇറക്കിയിട്ടില്ല അല്ലെങ്കിൽ നെറ്റിയിൽ പുള്ളി ഉള്ള ആ കറുമ്പൻ കിടാവിനെ ഒന്നു കാണാമായിരുന്നു അപ്പൊ ഓർത്തു ഷർട്ടിന്റെ ബട്ടൻസ് ബാക്കി ഇട്ടില്ല അതിനിടയിൽ  അവർ പാലുമായി വന്നൊരു  പുഞ്ചിരിയോടെ ചോദിച്ചു "പൈസാ വല്ലതും തന്നോ" ഞാൻ പറഞ്ഞു ഇല്ല അച്ഛന് ശമ്പളം കിട്ടിയില്ല ഞായർ ആഴ്ചയേ കിട്ടു ആ മറുപടി കേട്ടതും അവരുടെ മുഖത്തു ഉണ്ടാർന്ന പുഞ്ചിരി കത്തിച്ച വിട്ട എലിവാണം പോലെ എങ്ങോട്ടോ പോയി .

തിരിഞ്ഞ നടക്കവേ അവർ പറയുന്ന കേട്ടു ഞാറാഴ്ച തന്നേയ് കൊണ്ട് വരണേ ഇപ്പോൾ പാത്രത്തിന് അല്പം ഭാരം കൂടിയിട്ടുണ്ട് ചെറിയ പാത്രം ആയതിനാൽ കുലുക്കാതെ  കൊണ്ട് പോകണം അല്ലെങ്കിൽ പാല് പുറത്തു പോകും അതിന്റെ പാടുകണ്ടാൽ മതി അമ്മ ശകാരം തുടങ്ങാൻ തിരികെ നടന്നു പാടവറമ്പത്തുകൂടിയും കലംബൊട്ടി  പൂവും കുളവാഴ നിൽക്കുന്ന തോടിന്റെ വക്കിൽ കൂടിയും തിരികെ വീടെത്തിയപ്പോഴേക്കും എന്റെ ഷർട്ടിന്റെയും  ട്രൗസറിന്റെയും പുറകെവശം ആധുനിക ചിത്രകാരൻ മാരുടെ ചിത്രം പോലെ  ആയി 

അമ്മ യുടെ കൈയിൽ  പാത്രം  കൊടുക്കുന്നതിനിടയിൽ കുറെ ശകാരം ഇത് എനിക്ക് ശീലം ആയോണ്ട് ഒരു പാട്ടു കേൾക്കുന്ന പോലെ ആസ്വദിച്ചു. എവിടെപ്പോയാലും  ഇവൻ ഇങ്ങനാണല്ലോ ദൈവമേ കാക്കയോടും പൂച്ചയോടും കാര്യവും  പറഞ്ഞു  ഇവൻ ഇനി എന്നാണോ ഒന്ന് ചുണയുള്ള കുട്ടി  ആവുന്നത് . നിനക്ക് ഇതിനുവേണ്ടി ചിന്ദിക്കാന്  എന്തിരിക്കുന്നെഡാ. അപ്പൊ ഒരു അശരീരി പോലെ അപ്പൂപ്പന്റെ സ്വരം പണ്ട് ഇങ്ങനോചിന്ദിച്ചവരാ ഐസ്സക്ന്യൂടനും, ആർക്കമഡീസ്  എന്നിവരൊക്കെ അവരുടെ ചിന്തകളുടെ ഉത്തരങ്ങൾ കണ്ടുപിടിച്ചതിനെ ലോകം  അവരെ ആദരിച്ചത് . അതു കേട്ടപ്പോൾ ഞാനും ഒന്ന് അമ്മയെ ഗമയിൽ അമ്മയെ നോക്കി .അമ്മയുടെ മുഖത്തു ചെറിയൊരു പുഞ്ചിരി മിന്നി മായുന്നത് ഞാൻ കണ്ടു .പൊന്നമ്മ അമ്മയുടെ മുഖത്തു കണ്ട നിറം പിടിപ്പിച്ച ചിരി അല്ല . നല്ല സ്നേഹത്തിന്റെ ഗന്ധമുള്ള പുഞ്ചിരി .പിന്നേ  ചിന്തകൾ എന്നെ വീണ്ടും മാടിവിളിച്ചു ന്യൂട്ടനും ,ആർക്കമെഡീസും ......ഞാൻ കണ്ട മഴയും, തവളയും ..പടവും ഒക്കെ ആയിരുന്നിരിക്കമോ  ചിന്ദിച്ചിരുന്നത് ..........
by

                                             അമൽക്കൃഷ്ണ
     ചിത്രങ്ങൾക് കടപ്പാട്                                                                                                                          ഗൂഗ്‌ൾ                                                                                                                                                                                                                                                                           












3 comments:

Fully Functional Quantum Invisibility Cloak ( അദൃശ്യമാക്കുന്ന ഉടുപ്പ് }

അവസാനം അതും ആയി   അദൃശ്യമാക്കുന്ന  ഉടുപ്പ് -ഓരോ പുതിയ കണ്ടു പിടുത്തങ്ങൾ കൊണ്ട് എന്നും നമ്മളെ വിസ്മയിപ്പിച്ച രാജ്യമാണ് ചൈന .ഇപ്പോൾ ഇതാ മന...